ഇരിക്കൂറില്‍ നടന്നത് 130 കോടിയിലേറെ രൂപയുടെ വികസനം

Posted on: September 4, 2013 6:00 am | Last updated: September 4, 2013 at 10:06 am

ശീകണ്ഠപുരം: ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നടത്തിയത് 130 കോടിയിലേറെ രൂപയുടെ വികസനം. മന്ത്രി കെ സി ജോസഫിന്റെ മണ്ഡലമെന്ന പരിഗണനയിലാണ് വന്‍ തുക ഇവിടെ അനുവദിച്ചത്. 
തളിപ്പറമ്പ്- കൂര്‍ഗ് ബോര്‍ഡര്‍ റോഡിന് (ടി സി ബി റോഡ്) (49 കോടി), കൊയ്യം – ചെക്കിക്കടവ് പാലം (15.40 കോടി) ചന്ദനക്കാംപാറ-പയ്യാവൂര്‍ മെക്കാഡം റോഡ് (9കോടി), ചെമ്പന്‍തൊട്ടി – കരയത്തുംചാല്‍ – പുറഞ്ഞാണ്‍ റോഡ് (5 കോടി), തളിപ്പറമ്പ് – ഇരിട്ടി സംസ്ഥാന പാത വികസനം (13.82കോടി) ശ്രീകണ്ഠപുരം – കൂട്ടുംമുഖം – പയ്യാവൂര്‍ റോഡ് (എട്ട് കോടി), നുച്യാട് – മണിക്കടവ് – കാഞ്ഞിരക്കൊല്ലി റോഡ് (മൂന്ന് കോടി), കുടിയാന്‍മല കല്ലേപ്പാലം (2.25 കോടി), നടുവില്‍ പോളി (ഒരു കോടി), ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ (1.75 കോടി), എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.