സിറിയയിലെ സൈനിക നടപടി: ഒബാമയ്ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ

Posted on: September 4, 2013 9:59 am | Last updated: September 4, 2013 at 10:03 am

boehner-could-be-providing-obama-with-crucial-political-supportവാഷിംഗ്ടണ്‍: സിറിയന്‍ വിഷയത്തില്‍ ഒബാമയെ പിന്തുണച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. സിറിയന്‍ വിഷയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് വരാനിരിക്കെ അമേരിക്കന്‍ നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിന് വേണ്ടി ഒബാമ വിളിച്ച ചേര്‍ത്ത യോഗത്തില്‍ വെച്ചാണ് ഒബാമയ്ക്ക് പ്രതിപക്ഷം പിന്തുണ പ്രഖ്യാപിച്ചത്. സിറിയയിലെ രാസായുധ പ്രയോഗത്തിനെതിരായ അമേരിക്കന്‍ നീക്കങ്ങളെ പിന്തുണക്കുമെന്ന്്് യോഗത്തില്‍ പങ്കെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ജോണ്‍ ബോണര്‍ അറിയിച്ചു. അതേസമയം സിറിയയില്‍ പരിമിതമായ സൈനിക ഇടപെടലാണ് ഉദ്ദേശിക്കുന്നതെന്നും ഇറാഖും, അഫ്ഗാനും ആവര്‍ത്തിക്കില്ലെന്നും ഒബാമ പറഞ്ഞു. സൈനിക നടപടിക്ക് അനൂകൂലമായി കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്യുമെന്ന പ്രതീക്ഷയുണ്ടെന്നും ഒബാമ പ്രതികരിച്ചു.