Connect with us

Palakkad

നെന്മാറയെഞ്ച ഭീതിയിലാഴ്ത്തിയ പെണ്‍പുലി കൂട്ടിലായി

Published

|

Last Updated

നെന്മാറ: ജനവാസ കേന്ദ്രത്തില്‍ ഭീതിവിതച്ച മൂന്നുവയസ്സുള്ള പെണ്‍പുലി കുടുങ്ങി. പുലിയെ പിന്നീട് പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ തൂത്തംപാറ പാകപ്പള്ളം ഭാഗത്ത് വനത്തില്‍ കൊണ്ടുപോയി വിട്ടു. 
നെന്മാറ വനം റേയ്ഞ്ചില്‍ പേട്ട പോത്തുണ്ടി പൊക്കാമടയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ജനവാസ കേന്ദ്രങ്ങളിലേക്ക് പുലി എത്തിയതോടെ ഭീതിയിലായ നാട്ടുകാര്‍ വനംവകുപ്പിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുലിക്കൂട് സ്ഥാപിച്ചു.
കൂടിനുള്ളില്‍ ആടിനെ കെട്ടിയിടുകയായിരുന്നു. പുലര്‍ച്ചെ മൂന്നോടെയാണ് പുലി കൂട്ടില്‍ അകപ്പെട്ടത്. പോത്തുണ്ടി, അയ്യപ്പന്‍പാറ,നെല്ലിചോട് ഭാഗങ്ങളില്‍ അടുത്തകാലത്തായി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നുതിന്നുന്നതായി വ്യാപകമായ പരാതിയുണ്ടായിരുന്നു.
കഴിഞ്ഞദിവസം കാന്തളം കളത്തില്‍ വീട്ടില്‍ ശശീന്ദ്രന്റെ ആടിനെയും കൊന്നു തിന്നിരുന്നു. പറമ്പിക്കുളം,നെല്ലിയാമ്പതി മലനിരകളില്‍ നിന്നാണ് പുലികളിറങ്ങുന്നത്.നിലവില്‍ പത്തോളം ആടുകളും നായ്ക്കളും പുലിക്ക് ഇരയായിട്ടുണ്ട്. ജനങ്ങളും ഭീതിയിലായിരുന്നു.

 

Latest