സംസ്ഥാനത്ത് 41 അധ്യാപകര്‍ക്ക് അവാര്‍ഡ്

Posted on: September 4, 2013 5:33 am | Last updated: September 3, 2013 at 11:34 pm

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ പതിനാല് പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ പതിമൂന്ന് പേര്‍ക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒമ്പത് പേര്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഞ്ച് പേര്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് വാര്‍ത്താ സമ്മേനളത്തില്‍ അറിയിച്ചു.
പ്രൈമറി വിഭാഗത്തില്‍ അധ്യാപക അവാര്‍ഡ് ലഭിച്ചവര്‍: ആര്‍ ഗണപതി പോറ്റി (പ്രധാനാധ്യാപകന്‍, അരുവിക്കര ഗവ. എല്‍ പി എസ്, തിരുവനന്തപുരം), ജോര്‍ജ് തോമസ് (പ്രധാനാധ്യാപകന്‍, ജി ഡബ്ല്യു എല്‍ പി എസ്, തേവലപ്പുറം), പി ഉഷാ കുമാരി (പ്രധാനധ്യാപിക, ഗവ എല്‍ പി എസ് അയിരൂര്‍, പത്തനംതിട്ട), ജോളി തോമസ് (പ്രധാനാധ്യാപിക, സി എം എസ് എല്‍ പി എസ്, മുഹമ്മ, ആലപ്പുഴ), എസ് എ രാജീവ് (പ്രധാനാധ്യാപകന്‍, ഗവ. യു പി എസ്, ചീരാന്‍ചിറ, കോട്ടയം), എ എം നസീമ ( പ്രധാനാധ്യാപിക, ഗവ. ട്രൈബല്‍ യു പി എസ്, കുമളി, ഇടുക്കി), എന്‍ ആര്‍ ശ്രീനിവാസന്‍ (പ്രധാനാധ്യാപകന്‍, ഗവ. എല്‍ പി എസ്, കാക്കാട്ടുപാറ, കിങ്ങിണിമറ്റം, എറണാകുളം), സി ടി ജയിംസ് (സെന്റ് തോമസ് എച്ച് എസ് എസ്, തോപ്പ്, തൃശൂര്‍), എ ഹാറൂണ്‍ (പ്രധാനാധ്യാപകന്‍, ജി എല്‍ പി എസ്, പല്ലാവൂര്‍, പാലക്കാട്), സി അബ്ദുര്‍റഹ്മാന്‍, പ്രധാനാധ്യാപകന്‍, എ എം എല്‍ പി സ്‌കൂള്‍, വാക്കല്ലൂര്‍, കവനൂര്‍ മലപ്പുറം),കെ പി രാമചന്ദ്രന്‍ (പ്രധാനാധ്യാപകന്‍, വിളയട്ടൂര്‍ എളമ്പിലാട് എം യു പി എസ്, മേപ്പയൂര്‍, കോഴിക്കോട്), റോസമ്മ ജോര്‍ജ് (പ്രധാനാധ്യാപിക, ജി യു പി എസ്, നൈക്കാട്ടി, സുല്‍ത്താന്‍ബത്തേരി, വയനാട്), വി രാജേഷ്, അധ്യാപകന്‍, കാനാട് എല്‍ പി എസ്, എടയന്നൂര്‍, കണ്ണൂര്‍), എം രമാഭായ് (പ്രധാനധ്യാപിക, ഗവ. യു പി എസ്, മൂഡംബായില്‍, കാസര്‍കോട്).
സെക്കന്‍ഡറി വിഭാഗത്തിലെ അവാര്‍ഡ് ജേതാക്കള്‍: കെ ആര്‍ സുരേഷ് കുമാര്‍ (ഗേള്‍സ് എസ് എസ് എസ്, വെങ്ങാനൂര്‍, തിരുവനന്തപുരം), എ വി ജോര്‍ജ് (പ്രധാനാധ്യാപകന്‍, മാര്‍ത്തോമ്മാ ഗേള്‍സ് ജി എച്ച് എസ്, പുലാമണ്‍, കൊല്ലം), സൂസന്‍ ഐസക് (അധ്യാപിക, എം ജി ഡി എച്ച് എസ്, പുതുശ്ശേരി, പത്തനംതിട്ട), എസ് നന്ദകുമാര്‍ (പ്രധാനാധ്യാപകന്‍, ടി ഡി എച്ച് എസ് എസ്, തിരുമലഭാഗം, തുറവൂര്‍, ആലപ്പുഴ), കെ പി രഘുനാഥ് (സെന്റ്‌തോമസ് എച്ച് എസ്, കല്ലറ, കോട്ടയം), മാത്യു ടി പെരുമ്പനാനി, (പ്രധാനാധ്യാപകന്‍, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച് എസ് എസ്, വഴിത്തല, ഇടുക്കി), വി എ ജോയി, (അധ്യാപകന്‍, സെന്റ് അഗസ്റ്റ്യന്‍സ് എസ് എസ്, കലൂര്‍, എറണാകുളം), കെ മായ (എസ് എന്‍ എച്ച് എസ് എസ്, ഇരിങ്ങാലിക്കുട, തൃശൂര്‍), കെ ടി മനോജ് (അധ്യാപകന്‍, സി ബി എച്ച് എസ് എസ്, വള്ളിക്കുന്ന്, മലപ്പുറം), നിയാസ് ചോല (മര്‍കസ് എച്ച് എസ് എസ്, കാരന്തൂര്‍, കോഴിക്കോട്), കെ വി സുജാത (ജി എച്ച് എസ് എസ്, മീനങ്ങാടി, വയനാട്), കെ സി രാജന്‍ (ജി വി എച്ച് എസ് എസ്, കണ്ണൂര്‍), സി എച്ച് ശങ്കര കമ്മത്ത് (പ്രിന്‍സിപ്പല്‍, ജി വി എച്ച് എസ് എസ് ഹെരൂര്‍, കാസര്‍കോട്).
ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അവാര്‍ഡിന് അര്‍ഹരായവര്‍; കോഴിക്കോട് മേഖല- രതീഷ് കുമാര്‍ പി (ചട്ടഞ്ചാല്‍ എച്ച് എസ് എസ് കാസര്‍കോട്), ഡോ. ഇ വി അബ്ദുല്ല (പേരാമ്പ്ര എച്ച് എസ് എസ് കോഴിക്കോട്), ടി എം രാജേന്ദ്രന്‍ (ഗവ. എച്ച് എസ് എസ് ശ്രീകണ്ഠപുരം കണ്ണൂര്‍).
തിരുവനന്തപുരം മേഖല- ഡോ. കെ വത്സലാമ്മ ( ഗവ. എച്ച് എസ് എസ് കൊട്ടാരക്കര കൊല്ലം), കസ്മീര്‍ തോമസ് (വിമലഹൃദയ എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് കൊല്ലം), സൂര്യനാരായണ കുഞ്ഞുരായര്‍ ( ഗവ. മോഡല്‍ ഗേള്‍സ് എച്ച് എസ് എസ് പട്ടം). എറണാകുളം മേഖല- ഡോ. വര്‍ഗീസ് കെ വി (സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പെരുവന്താനം ഇടുക്കി), ജോസ് കെ ജെ (ഗവ.മോഡല്‍ എച്ച് എസ് എസ് നടവരമ്പ തൃശൂ), ഫാ. തോമസ് ജോസ് (സെന്റ് ജെറോംസ് എച്ച് എസ് എസ് വെള്ളയാംകുടി, ഇടുക്കി).
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ അവാര്‍ഡിന് അര്‍ഹരായവര്‍: കൊല്ലം മേഖല- പി എ സജിമോന്‍ (മോഡല്‍ വി എച്ച് എസ് എസ് വെന്‍ഡാര്‍, കൊല്ലം). ചെങ്ങന്നൂര്‍ മേഖല: കെ സി ഹരികുമാര്‍ (വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര). എറണാകുളം മേഖല- ടി വി മുരളീധരന്‍ (എന്‍ ഐ വി എച്ച് എസ് എസ് മാരംപള്ളി). കുറ്റിപ്പുറം മേഖല- കെ അബ്ദുര്‍ റഷീദ് (വി എച്ച് എസ് എസ് ചാപ്പനങ്ങാടി). പയ്യന്നൂര്‍ മേഖല- ഒ എം അജിത്ത് (കെ എം വി എച്ച് എസ് എസ്, കൊടക്കാട്, കണ്ണൂര്‍).കണ്ണൂര്‍ ശിക്ഷക് സദനില്‍ ദേശീയ അധ്യാപക ദിനമായ അഞ്ചിന് വിതരണം ചെയ്യും.