സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം: ഐ സി എഫ്

Posted on: September 3, 2013 7:00 pm | Last updated: September 3, 2013 at 7:19 pm

ദുബൈ: കേരള സെക്ടറില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് ഐ സി എഫ്. യു എ ഇ നാഷനല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഗള്‍ഫിലെ വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ അവധി കഴിഞ്ഞ് മടങ്ങിപ്പോരേണ്ടവരെ ഇത് പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് നാലും അഞ്ചും ഇരട്ടിയായാണ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പരമാവധി പതിനായിരം രൂപ ടിക്കറ്റ് നിരക്ക് ഉള്ളിടത്ത് 40,000 രൂപയാണ് ഇപ്പോള്‍ കുറഞ്ഞ നിരക്ക്. ഒരു കുടുംബത്തിന് തിരിച്ചെത്താന്‍ ലക്ഷങ്ങള്‍ വേണ്ടിവരുന്നു. ഗള്‍ഫ് മേഖലയില്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത് മുതലെടുത്ത് സ്വകാര്യ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ക്രമാതീതമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഈ പ്രശ്‌നത്തിലും ബാഗേജ് പരിധി വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി പുനഃപരിശോധിക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.