ഗുഡ്‌സ് ഓണേഴ്‌സ് സംസ്ഥാന സമ്മേളനം മലപ്പുറത്ത്

Posted on: September 3, 2013 5:45 am | Last updated: September 2, 2013 at 11:45 pm

മലപ്പുറം: കേരളാ സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ആറാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29 തീയതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
18000ത്തോളം ഉടമകളും രണ്ട് ലക്ഷത്തോളം തൊഴിലാളികളുമുള്ള ഈ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കഴിഞ്ഞ സര്‍ക്കാര്‍ സാംസ്‌കാരിക ക്ഷേമനിധി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ അതില്‍ നിന്ന് തങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്. ഈ രംഗത്തേക്ക് കടന്ന് വരാന്‍ യുവാക്കളെ ആകര്‍ഷിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ കൈകൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ഡിസംബര്‍ 28, 29 തീയതികളിലെ കല്യാണ പരിപാടികള്‍ക്കും പൊതുപരിപാടികള്‍ക്കും വാടക സാധനങ്ങള്‍ നല്‍കില്ല. മരണാനന്തര ചടങ്ങുകള്‍, ഉത്സവാഘോഷങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ എന്നിവയെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ താനാളൂര്‍, ജനറല്‍ സെക്രട്ടറി രാജന്‍ പൂക്കോട്ടൂര്‍, ട്രഷറര്‍ അഹമ്മദ്കുഞ്ഞി, മുഹമ്മദ് അരീക്കോട്, മുഹമ്മദുണ്ണി കോട്ടക്കല്‍ സംബന്ധിച്ചു.