ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ച് പരിഭ്രാന്തി പരത്തി

Posted on: September 2, 2013 11:41 pm | Last updated: September 2, 2013 at 11:41 pm

ഉദുമ: ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചത് പരിഭ്രാന്തി പരത്തി. കോട്ടിക്കുളം ബൈക്കേ പളളിക്ക് സമീപമുളള ബി.ബി. ബാഗിലെ നഫീസാന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തിങ്കളാഴ്ച രാവിലെ 9 മണിയോടെ തീപ്പിടിച്ചത്.

ഉടന്‍ തന്നെ വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സും ബേക്കല്‍ പോലീസും എത്തി ഗ്യാസ് സിലിണ്ടറിലെ തീ അണയ്ക്കുകയായിരുന്നു. അപ്പോഴേക്കും കാഞ്ഞങ്ങാട് നിന്നുളള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
സംഭവമറിഞ്ഞ് നിരവധി പേര്‍ കോട്ടിക്കുളത്തെത്തയിരുന്നു.