സോണിയാഗാന്ധി വിദഗ്ധ ചികിത്സക്ക് അമേരിക്കയിലേക്ക്

Posted on: September 1, 2013 8:40 pm | Last updated: September 1, 2013 at 8:40 pm

sonia tearsന്യൂഡല്‍ഹി: കഴിഞ്ഞദിവസം പാര്‍ലമെന്റ് സമ്മേളനത്തിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോവും. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാബില്‍ അവതരണവേളയിലാണ് സോണിയാഗാന്ധിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ച സോണിയാഗാന്ധിയെ വൈകാതെ തന്നെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

കഴിഞ്ഞവര്‍ഷവും സോണിയാഗാന്ധി ചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.