മര്‍ഖിയ ഗാലറിയില്‍ ചിത്രകലാ പ്രദര്‍ശനം

Posted on: September 1, 2013 7:56 pm | Last updated: September 1, 2013 at 7:56 pm

qna_wakif_art_center_090420ദോഹ: മര്‍ഖിയ ഗാലറിയില്‍ പ്രമുഖ കലാകാരന്മാരുടെ ചിത്രകലാ പ്രദര്‍ശനം നടത്തുന്നു. ജോര്‍ദാന്‍ കലാകാരന്‍ റഫീഖ് മജ്ദൂബ്, ഇറാഖ് കലാകാരന്‍ സദ്ദാം അല്‍ ജമീലി, സിറിയന്‍ കലാകാരന്‍ യാസിര്‍ സാഫി എന്നിവരുടെ ചിത്രകലാ പ്രദര്‍ശനമാണ് ഒരുക്കിയിട്ടുള്ളത്. അടുത്ത ചൊവ്വാഴ്ച സൂഖ് വാഖിഫിലെ മര്‍ഖിയ ഗാലറിയിലാണ് പ്രദര്‍ശനം. വ്യത്യസ്ത തലങ്ങളിലും കാഴ്ച്ചപ്പാടുകളിലുമുള്ള വിവിധ കലാകാരന്മാരുടെ ഒരേ വേദിയിലുള്ള പ്രകടനം മികച്ച സാംസ്‌കാരിക പങ്കുവെപപ്പിന്റെ ഇടമൊരുക്കും.