അറബിക്കല്ല്യാണം: യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു

Posted on: September 1, 2013 2:17 pm | Last updated: September 1, 2013 at 2:17 pm

arab-marriageകോഴിക്കോട്: മലപ്പുറം സ്വദേശിനിയായ യുവതിയെ അറബിക്ക് വിവാഹം ചെയ്ത് കൊടുത്ത സംഭവത്തില്‍ കോഴിക്കോട് മുഖദാര്‍ സിയസ്‌കോ യത്തീംഖാന ഭാരവാഹികള്‍ രാജിവെച്ചു. ചെയര്‍മാന്‍ പി.എന്‍ ഹംസക്കോയ, സെക്രട്ടറി പി.ടി. മുഹമ്മദലി, കോഓര്‍ഡിനേറ്റര്‍ പി.വി.മാമുക്കോയ എന്നിവരാണ് രാജിവെച്ചത്. കേസില്‍ ഇവരെ പ്രതിപട്ടികയില്‍ ചേര്‍ത്തതില്‍ പ്രതിഷേധിച്ചാണ് രാജി. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സപ്തംബര്‍ മൂന്നിലേയ്ക്ക് മാറ്റിയിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുജാഹിദ് നിയന്ത്രണത്തിലുള്ള സിയസ്‌കോ യത്തീംഖാനയുടെ അഞ്ച് ഭാരവാഹികളും യു എ ഇ പൗരനും മാതാവും ബന്ധുക്കളും അടക്കം 11 പേരാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്്. ഒളിവില്‍പ്പോയ യത്തീംഖാന ഭാരവാഹികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെ കാണുന്നിടത്ത് വെച്ച് അറസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, ശൈശവ വിവാഹ നിരോധനനിയമം എന്നിവ അനുസരിച്ചാണ് കേസ്. പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് വിവാഹം കഴിപ്പിച്ചെന്നതാണ് പ്രതികള്‍ക്കെതിരായ കുറ്റം.