Connect with us

Wayanad

ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം

Published

|

Last Updated

പിണങ്ങോട്: എസ് എസ് എഫ് ഇരുപതാമത് ഡിവിഷന്‍ സാഹിത്യോത്സവുകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല തുടക്കം. യൂണിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ നിന്ന് വിജയികളായവരും, ക്യാമ്പസ് യൂണിറ്റുകളില്‍ നിന്നുള്ള പ്രതിഭകളുമാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ മാറ്റുരക്കുക.
സാഹിത്യ കലാ രംഗത്ത് ഇസ്‌ലാമിക തനിമയോടെ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് സബ് ജൂനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ എന്നീ ഏഴു വിഭാഗങ്ങളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കല്‍പറ്റ ഡിവിഷന്‍ സാഹിത്യോത്സവ് ഇന്നലെ പിണങ്ങോട്ട് ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ സഅദി നെടുങ്കരണ ഉദ്ഘാടനം ചെയ്തു. എസ് എം ജില്ലാ സെക്രട്ടറി സൈദലവി കമ്പളക്കാട്, കമ്പളക്കാട് പഞ്ചായത്ത് മെമ്പര്‍ ജോസ്, അബ്ദുല്ല പി, സലീം ടി എന്നിവര്‍ പ്രസംഗിച്ചു. എ പി ഉസ്മാഈല്‍ സഖാഫി റിപ്പണ്‍ മതപ്രഭാഷണം നടത്തി. കലയും സാഹിത്യവും ഇശലാക്കി ഇന്ന് രാവിലെ സാഹിത്യോത്സവം രണ്ടാം ദിനം ആരംഭിക്കും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. ജമാല്‍ സഅദി മുഖ്യപ്രഭാഷണം നടത്തും.
അശ്‌റഫ് സഖാഫി കാമിലി, മുഹമ്മദലി ഫൈസി, കെ വി രാമന്‍, ശ്രീനിവാസന്‍, ഇബ്‌റാ ഹീം ഒടുങ്ങാടന്‍, മണ്ണില്‍ റഊഫ്, ഇബ്‌റാഹീം പി, സുബൈര്‍ ദയ എന്നിവര്‍ സംബന്ധിക്കും.
വൈത്തിരി: എസ് എസ് എഫ് മേപ്പാടി ഡിവിഷന്‍ സാഹിത്യോത്സവ് ഈ മാസം ഏഴ് ,എട്ട് തീയതികളില്‍ കോളിച്ചാലില്‍ നടക്കും.
വിവിധ ഇനങ്ങളിലായി 250 ഓളം പ്രതിഭകള്‍ മാറ്റുരക്കും. ഏഴിന് വൈകിട്ട് നാലിന് മഹല്ല് പ്രസിഡന്റ് പതാക ഉയര്‍ത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം മതപ്രഭാഷണം നടത്തും. എട്ടിന് രാവിലെ ഒമ്പതിന് സാഹിത്യമത്സരങ്ങള്‍ നടക്കും.
സമാപന സമ്മേളനം എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘകമ്മിറ്റി രൂപവത്കരിച്ചു. ഇ പി അബ്ദുല്ല സഖാഫി ചെയര്‍മാനും കണ്‍വീനര്‍ കെ സെയ്താലി കണ്‍വീനറുമാണ്. മഹല്ല് പ്രസിഡന്റ് കെ വി മുഹമ്മദ്, ജില്ലാ സെക്രട്ടറി ശമീര്‍ തോമാട്ടുചാല്‍ ഉദ്ഘാടനം ചെയ്തു. ഹാരിസ് ലത്വീഫി, ഹംസ, കെ ശരീഫ്, ഉസ്മാന്‍, നിസാര്‍, സൈനുദ്ദീന്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു.