142 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്തു

Posted on: August 31, 2013 9:35 pm | Last updated: August 31, 2013 at 9:35 pm
SHARE

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി 142 ബസ് ഡ്രൈവര്‍മാരെ പുതുതായി റിക്രൂട്ട് ചെയ്തു. ഇവര്‍ക്ക് 35 ദിവസത്തോളം പരിശീലനം നല്‍കിയതായി ഡ്രൈവര്‍മാര്‍ക്കായുള്ള വിഭാഗം ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് മസൂദ് അല്‍ ജനാഹി അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ, റോഡിലെ സംരക്ഷണം, സുരക്ഷിതമായി വാഹനം ഓടിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സമഗ്ര പരിശീലനം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലന പരിപാടി തുടര്‍ പ്രക്രിയയാണ്. ജബല്‍ അലി സ്റ്റേഷനു സമീപം ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.