ആനമൂളിയില്‍ റോഡ് ഉപരോധിച്ചു

Posted on: August 31, 2013 1:16 am | Last updated: August 31, 2013 at 1:16 am
SHARE

മണ്ണാര്‍ക്കാട്: തെങ്കര ആനമൂളിയില്‍ പ്രവര്‍ത്തിക്കുന്ന സെയില്‍ ടാക്‌സ് ചെക്ക് പോസ്റ്റ് ജില്ലാ അതിര്‍ത്തിയിലേക്ക് മാറ്റമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) നിയോജക മണ്ഡലം കമ്മിറ്റി റോഡ് ഉപരോധിച്ചു.
അട്ടപ്പാടിയിലെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മണ്ണാര്‍ക്കാട് എത്തിക്കുന്നതിനും വീടാവശ്യങ്ങള്‍ക്കടക്കമുളള സാധന സാമഗ്രികള്‍ അട്ടപ്പാടിയിലേക്ക് കൊണ്ട് പോവുമ്പോള്‍ ചെക്ക് പോസ്റ്റ് അധികൃതര്‍ നികുതിയിനത്തിലും കൈകൂലിയിനത്തിലും പണമീടാക്കി കര്‍ഷകരെയും ജനത്തെയും ദ്രോഹക്കുകയാണെന്നും ഉപരോധ സമരം കുറ്റപ്പെടുത്തി.
സംസ്ഥാന വൈസ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റുമാരായ വി ഡി ഉലഹന്നാന്‍, എന്‍ കെ പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറിമാരായ പി എം കുരുവിള, പി എ കേശവന്‍, വി അനില്‍കുമാര്‍, ഗ്രേസ് ജോസഫ്, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഐസക് ജോണ്‍, പി ഒ വക്കച്ചന്‍, എന്‍ അമര്‍നാഥ്,സി ജെ തോമസ്, ചിന്നമണി കൗണ്ടര്‍, ജോസ് പ്ലാത്തോട്ടം, സനീഷ്,ബിജു വലനാട് സംബന്ധിച്ചു.