കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി സ്വദേശിക്ക് പരുക്ക്

Posted on: August 31, 2013 1:07 am | Last updated: August 31, 2013 at 1:07 am
SHARE

കല്‍പ്പറ്റ: കാട്ടാനയുടെ ആക്രമണത്തില്‍ ഇടുക്കി സ്വദേശിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ഷാജി പൗലോസ് (50) ആണ് ഇന്നലെ രാവിലെ പത്തോടെ പുല്പള്ളിക്ക് സമീപം കോളറാട്ടുകുന്നില്‍ വച്ച് കാട്ടാനയുടെ ആക്രമണത്തിനിരയായത്. കോളറാട്ടുകുന്നില്‍ ജീപ്പിറങ്ങിയ ഇയാള്‍ വനത്തിനുള്ളിലെ മടാപ്പറമ്പ് കോളനിയിലേക്ക് നടക്കുന്നതിനിടെയായിരുന്നു കാട്ടാന ആക്രമിച്ചത്. ഒച്ചകേട്ട് നാട്ടുകാര്‍ ഓടിക്കൂടിയാണ് ഇയാളെ രക്ഷിച്ചത്. ഇയാള്‍ മടാപ്പറമ്പ് കോളനിയിലേക്ക് പോയതെന്തിനാണെന്ന് വ്യക്തമല്ല.
കയ്യിലുണ്ടായിരുന്ന ബാഗിലെ റേഷന്‍കാര്‍ഡില്‍ നിന്നുമാണ് ഇയാളെ തിരിച്ചറിഞ്ഞത്. നെഞ്ചിനും തലക്കും ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോളറാട്ടുകുന്നില്‍ ജീപ്പിറങ്ങിയ ഇയാളോട് വനത്തിനുള്ളിലേക്ക് പോകരുതെന്ന് പറഞ്ഞിരുന്നെങ്കിലും അത് വകവക്കാതെ ഇയാള്‍ കോളനിയിലേക്ക് നടക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.