കേരളാ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് അംഗം തടഞ്ഞുവെച്ചു

Posted on: August 30, 2013 3:49 pm | Last updated: August 30, 2013 at 3:49 pm
SHARE

ഇടുക്കി: സ്വകാര്യ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചെറുകുന്നേലിനെ   കോണ്‍ഗ്രസിന്റെ വാര്‍ഡ്് അംഗം റെജി പെരുന്നക്കോട്ടില്‍ തടഞ്ഞുവെച്ചു. ഇന്നലെ  വൈകുന്നേരം നാലിനാണ് സംഭവം. നാരകക്കാനം സെന്റ്് ജോര്‍ജ് യു പി സ്‌കൂളില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രസിഡന്റിനെ  അംഗം വഴിയില്‍ തടയുകയായിരുന്നു. നാട്ടുകാരും പരിപാടിയുടെ ഭാരവാഹികളും ചേര്‍ന്നാണ് പ്രസിഡന്റിനെ മോചിപ്പിച്ചത്. വാര്‍ഡ് അംഗത്തെ അറിയിക്കാതെ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ്  പ്രസിഡന്റിനെ തടഞ്ഞുവെച്ചത്. കേരളാ കോണ്‍ഗ്രസ് എം അംഗമാണ് പ്രസിഡന്റ്.  സംഭവത്തില്‍ കേരളാ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.