ഓമശ്ശേരി വീഘടിത ആക്രമം; എസ് വൈ എസ് ജില്ലാ കാബിനറ്റ് പ്രതിഷേധിച്ചു

Posted on: August 30, 2013 1:33 am | Last updated: August 30, 2013 at 1:33 am
SHARE

കോഴിക്കോട്: ഓമശ്ശേരി അയഞ്ചേറ്റ് മുക്കില്‍ സുന്നി സംഘടനാ ഓഫീസില്‍ അതിക്രമിച്ച് കയറി മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തകരെ അക്രമിച്ച വിഘടിതരുടെ നടപടിയില്‍ എസ് വൈ എസ് ജില്ലാ കാബിനറ്റ് പ്രതിഷേധിച്ചു.

സംഘടനാ സ്വാതന്ത്ര്യത്തെ ഹനിക്കുംവിധം സുന്നി സംഘടനകളുടെ ഓഫീസ് തകര്‍ത്തത് അപലപനീയമാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, സി എച്ച് റഹ്മത്തുല്ല സഖാഫി, സയ്യിദ് ത്വാഹ തങ്ങള്‍, കെ എ നാസര്‍ ചെറുവാടി, ഷുക്കൂര്‍ സഖാഫി വെണ്ണക്കോട്, സലിം അണ്ടോണ, കെ അബ്ദുല്ല സഹദി, ബഷീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, കെ ആലിക്കുട്ടി ഫൈസി, മുഹമ്മദലി സഖപി വള്ളിയാട്, ഹുസൈന്‍ കുന്നത്ത് സംബന്ധിച്ചു.