അഞ്ച് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

Posted on: August 29, 2013 7:52 am | Last updated: August 29, 2013 at 7:52 am
SHARE

കൊല്ലം: പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് അഞ്ച് വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം. തട്ടാമല സക്കീര്‍ ഹുസൈന്‍ നഗര്‍ 156 വെളിയില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സനോഫര്‍-സുബൈന ദമ്പതികളുടെ മകള്‍ ഫാത്തിമക്കാണ് മര്‍ദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ട്. കണ്ണിനും സാരമായ പരുക്കുണ്ട്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. കുട്ടിയുടെ കണ്ണ് നീര്‌വെച്ച് വീങ്ങിയതോടെ മാതാവ് കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here