Connect with us

Wayanad

ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍

Published

|

Last Updated

കല്‍പറ്റ: “ഓണാഘോഷങ്ങള്‍ക്ക് ഗൃഹാതുരത്വം വിളിച്ചോതുന്ന കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍” എന്ന സന്ദേശവുമായി കുടും ബശ്രീ ഓണച്ചന്തകള്‍ സംഘടി പ്പിക്കും. 26 ഓണചന്തകളിലൂടെ 80 ലക്ഷം രൂപയാണ് വിറ്റു വരവ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ ജില്ലാ – ബ്ലോക്ക് – സി.ഡി.എസ് തലങ്ങളില്‍ ഓണചന്തകള്‍ നടത്തും. മുഴുവന്‍ സംരംഭകരുടെയും പങ്കാളിത്തം ഉറപ്പ് വരുത്തും. പ്ലാസ്റ്റിക് വിമുക്ത ചന്ത, ശുചീകരണവും തനിമയും എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ജില്ലാ തല ഓണചന്ത പടിഞ്ഞാറത്തറയിലും, മുനിസിപ്പല്‍ തല ചന്ത കല്‍പ്പറ്റയിലും സംഘടിപ്പിക്കും. കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, ഭക്ഷ്യമേള, ബാലസഭയുടെ നേതൃത്വത്തില്‍ പൂക്കള മത്സരം, കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍, പായസമേള തുടങ്ങിയവയും സംഘടിപ്പിക്കും.കുടുംബശ്രീ സംഘകൃഷി അംഗങ്ങളുടെയും, ചെറുകിട സംരംഭകരുടെയും ഉല്‍പ്പന്നങ്ങള്‍ ഓണചന്തയിലെത്തിക്കും.
ജില്ലാതലത്തില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍ പേഴ്‌സണ്‍, അക്കൗണ്ടന്റ്, ചെറുകിട സംരംഭ ഉപസമിതി കണ്‍വീനര്‍മാര്‍, കാസ്, ട്രൈസാത് എന്നിവര്‍ക്ക് ഓണചന്തയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കി.നഗരസഭ- പഞ്ചായത്ത് തലത്തില്‍ ഭരണ സമിതി അദ്ധ്യക്ഷന്‍മാര്‍ ചെയര്‍മാനും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കണ്‍വീനറുമായ സംഘാടകസമിതി മേല്‍നോട്ടം നല്‍കും. ജനപ്രതിനിധികള്‍, ഭരണ സമിതി അംഗങ്ങള്‍, സി.ഡി.എസ്- എ.ഡി.എസ് – അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, പ്രാദേശിക സംരംഭകര്‍ തുടങ്ങിയവരെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തും.സി.ഡി.എസ്, എ.ഡി.എസ് സംരംഭക യോഗങ്ങള്‍, സംഘാടക സമിതി രൂപീകരണം എന്നിവ ഉടനെ പൂര്‍ത്തിയാക്കും.ജില്ലാ തലത്തില്‍ മികച്ച സംരംഭകരെയും, സി.ഡി.എസിനെയും തെരഞ്ഞെടുക്കും. ഓണചന്ത സംഘാടന ചെലവ് തുക, സംരംഭകര്‍ക്കുള്ള ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട് എന്നിവ ജില്ലാ മിഷന്‍ നല്‍കും.

---- facebook comment plugin here -----

Latest