ഒക്‌ടോബര്‍ മുതല്‍ 13 മിനുട്ട് മാത്രം പരസ്യം; ചാനലുകള്‍ പ്രതിസന്ധിയിലാകും

Posted on: August 27, 2013 8:08 pm | Last updated: August 27, 2013 at 9:20 pm
SHARE

Malayalam-TV-Channels-ON-PCകൊച്ചി: ചാനല്‍ പരസ്യങ്ങള്‍ക്ക് മൂക്കുകയറിടാന്‍ ട്രായി ഒരുങ്ങി. ഒരു മണിക്കൂറില്‍ പരമാവധി 12 മിനുട്ടേ പരസ്യം നല്‍കാവൂവെന്ന ട്രായിയുടെ നിര്‍ദേശം ഒക്‌ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. ഇതോടെ മലയാളത്തിലേതുള്‍പ്പെടെ പല ചാനലുകളുടെയും ഭാവി പ്രതിസന്ധിയിലാകും.

നിലവില്‍ ഒരു മണിക്കൂറില്‍ 15 മിനുട്ടും അതില്‍ കൂടുതലും സമയം പല ചാനലുകളും പരസ്യം സംപ്രേഷണം ചെയ്യുന്നുണ്ട്. എന്നാല്‍ ഒക്‌ടോബര്‍ മുതല്‍ സ്‌ക്രോള്‍ പരസ്യം ഉള്‍പ്പെടെ മണിക്കൂറില്‍ 12 മിനുട്ട് മാത്രമേ പരസ്യം പാടുള്ളൂ. ഇതോടെ ചാനലുകളുടെ വരുമാനം പകുതിയോളമായി ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തില്‍ പല ചാനലുകളും ശൈശവ ദിശ പിന്നിട്ടിട്ടില്ല. പുതിയ ചാനലുകള്‍ വരാനുമിരിക്കുന്നു. ഇത്തരം ചാനലുകളെയാണ് ട്രായിയുടെ നിയമം ശക്തമായി ബാധിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. പരസ്യ നിയന്ത്രണം വരുന്നതോടെ വരുമാനനഷ്ടം മുന്നില്‍ കണ്ട് ചാനലുകളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിടാനും തുടങ്ങിയിട്ടുണ്ട്. സി എന്‍ എന്‍ ഐ ബി എന്‍ നൂറിലേറെ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

വാര്‍ത്താ ചാനലുകളേക്കാള്‍ വിനോദ് ചാനലുകളെയാണ് തീരുമാനം ഗുരുതരമായി ബാധിക്കുക. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നീളുന്ന സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ പുതിയ നിയമം നിലവില്‍ വരുന്നതോടെ പാടെ നിര്‍ത്തേണ്ടിവരും.