സോളാര്‍ കേസില്‍ ശാലുവിനെ വീണ്ടും ചോദ്യം ചെയ്തു

Posted on: August 27, 2013 4:41 pm | Last updated: August 27, 2013 at 4:41 pm
SHARE

shalu newകോട്ടയം: സോളാര്‍ കേസില്‍ നടി ശാലുമേനോനെ വീണ്ടും ചോദ്യം ചെയ്തു. ചങ്ങനാശ്ശേരിയിലെ വീട്ടില്‍വെച്ച് അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നിര്‍ദേശപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു. തനിക്ക് ശാലുവില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സരിത എറണാകുളം അഡീഷണല്‍ സി ജെ എം കോടതിയില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നത്തെ ചോദ്യം ചെയ്യല്‍. അയല്‍വാസികളുടെയും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുടെയും മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

സോളാര്‍ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ശാലു മേനോന്‍ ജയിലില്‍ ജയില്‍ മോചിതയായത്.