ഒമ്പത് ജില്ലകളില്‍ ബിരുദ സീറ്റുകളുടെ എണ്ണം കൂട്ടും

Posted on: August 27, 2013 2:16 pm | Last updated: August 27, 2013 at 2:16 pm
SHARE

oommen chandy press meetതിരുവനന്തപുരം: മലബാറിലെ ആറുജില്ലകളുള്‍പ്പടെ ഒമ്പതുജില്ലകളിലെ ബിരുദകോഴ്‌സുകളുടെ എണ്ണം കൂട്ടാനുള്ള നടപടികളുമായി മുന്നോട്ടുപോവുമെന്ന് മന്ത്രസഭായോഗ തീരുമാനങ്ഹള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

ബിരുദസീറ്റുകള്‍ കുറവും അപേക്ഷകര്‍ കുറവും ആയതിനാലാണ് പുതിയ സീറ്റുകള്‍ അനുവദിക്കുന്നത്. പ്രതിവര്‍ഷം 65 കോടിരൂപയുടെ അധികബാധ്യതയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിനുണ്ടാവുക. എണ്‍പതോളം കോളജുകള്‍ ഇതിന് അര്‍ഹരായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അണ്‍ എയ്ഡഡ് കോളജുകള്‍ എയ്ഡഡ് ആക്കാനുള്ള അപേക്ഷകള്‍ തല്‍ക്കാലം പരിഗണിക്കേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.