തറക്കല്ലിട്ടു

Posted on: August 24, 2013 1:40 am | Last updated: August 24, 2013 at 1:40 am
SHARE

വണ്ടൂര്‍: ചെറുകോട് അല്‍ അന്‍വാര്‍ ഇസ്‌ലാമിക് സെന്ററിന് കീഴില്‍ നിര്‍മിക്കുന്ന മസ്ജിദുല്‍ അന്‍വാറിന് എളങ്കൂര്‍ സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ തറക്കല്ലിട്ടു. സിഎം കുട്ടി പാലക്കോട് അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സൈനുദ്ദീന്‍ ഫൈസി,എംഎംകെ തങ്ങള്‍ ചോലയില്‍, ഉമറലി സഖാഫി എടപ്പുലം, അബൂബക്കര്‍ ഫൈസി വീതനശേരി, അലി ഫൈസി പട്ടണംകുണ്ട്, അലി ഫൈസി കാരക്കാപറമ്പ് സംബന്ധിച്ചു.