ഖത്തറില്‍ അധ്യയനവര്‍ഷാരംഭം: സ്‌കൂള്‍ വിപണി സജീവമാകുന്നു

Posted on: August 23, 2013 7:14 pm | Last updated: August 23, 2013 at 7:14 pm
SHARE

235ദോഹ: ഖത്തറില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വ്യത്യസ്ത സ്‌കൂള്‍ അനുബന്ധ വസ്തുക്കളുമായി വിപണി സജീവമായിത്തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം രാജ്യത്തെ വ്യാപാര സ്ഥാപനങ്ങളും ബുക്ക്‌ഷോപ്പുകളും പുതിയ അധ്യയന വര്‍ഷത്തെ വ്യതിരിക്തതയുള്ള ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

വിവിധ രൂപങ്ങളിലും ഭാവങ്ങളിലും രൂപ കല്‍പ്പന ചെയ്തിരിക്കുന്ന സ്‌കൂള്‍ ബാഗുകള്‍,വിവിധ തരം പേനകള്‍, നോട്ടു പുസ്തകങ്ങള്‍ യൂണിഫോമുകള്‍ തുടങ്ങിയ പഠനോപകരണങ്ങളുടെ കമനീയ ശേഖരവുമായാണ് വിപണി സ്‌കൂള്‍ നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്.ഉപഭോകതാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള പരസ്യങ്ങള്‍ നഗരപ്രാന്തങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വിവിധ അളവുകളില്‍ ഗുണമേന്മ പുലര്‍ത്തുന്ന ബാഗുകള്‍ക്ക് 40 മുതല്‍ 150 റിയാല്‍ വരെയാണ് വിപണി വില. 10-20 റേഞ്ചില്‍ നോട്ടുപുസ്തകങ്ങള്‍ ലഭ്യമാകും. എല്ലാ അര്‍ത്ഥത്തിലും രക്ഷിതാകളുടെയും വിദ്യാര്‍ഥികളുടെയും മനസറിഞ്ഞു വിപണനം കൊഴുപ്പിക്കാനുള്ള മത്സരത്തിലാണ് വ്യാപാര സ്ഥാപനങ്ങള്‍ .