വിദേശ മലയാളികളുടെ നാട്ടിലെ നിക്ഷേപത്തില്‍ വന്‍ വര്‍ധന

Posted on: August 22, 2013 7:06 pm | Last updated: August 22, 2013 at 7:06 pm
SHARE

investment growthദുബൈ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശമലയാളികളുടെ, കേരളത്തിലെ നിക്ഷേപത്തില്‍ വന്‍വര്‍ധനയെന്ന് റിപ്പോര്‍ട്ട്. മൂന്നു ദിവസത്തിനകം വിദേശത്തു നിന്ന് കേരളത്തിലെത്തിയത് 1,000 കോടിയിലധികം.
വാണിജ്യ ബേങ്കുകളിലെ പ്രവാസിനിക്ഷേപം മുക്കാല്‍ ലക്ഷം കോടി കവിഞ്ഞു. മൂന്നു മാസം കൊണ്ട് 9,510 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. എന്നാല്‍ രൂപയുടെ വിലയിടിവ് തടുര്‍ന്നാലുള്ള പ്രത്യാഘാതങ്ങള്‍ സര്‍ക്കാരിന്റെ ചെലവ് കൂടുന്നതിന് ഇടയാക്കും.
ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ വാണിജ്യ ബേങ്കുകളിലെ പ്രവാസി നിക്ഷേപം 75,700 കോടി രൂപയാണ്. അന്തിമ കണക്ക് സംസ്ഥാനതല ബേങ്കേഴ്‌സ് സമിതി പ്രസിദ്ധീകരിക്കാനിരിക്കുന്നതേയുള്ളൂ. 2012 മാര്‍ച്ച് 31 വരെ 66,190 കോടി രൂപയായിരുന്നു ഇത്. 2012 മാര്‍ച്ച് മുതല്‍ 2013 മാര്‍ച്ച് വരെ 17,736 കോടി രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഈ മൂന്നു മാസത്തെ മാത്രം വര്‍ധന 9,510 കോടിയാണ്. 2012 മുതല്‍ പല ഘട്ടങ്ങളിലായി രൂപയുടെ മൂല്യത്തകര്‍ച്ചയുണ്ടായതാണ് പ്രവാസി നിക്ഷേപത്തിലെ വളര്‍ച്ചയുടെ അടിസ്ഥാനം.