മോഡിയെ പ്രകീര്‍ത്തിക്കുന്ന വീഡിയോ വ്യാജമെന്ന് അമിതാഭ് ബച്ചന്‍

Posted on: August 22, 2013 11:07 am | Last updated: August 22, 2013 at 11:07 am
SHARE

BACHANമുംബൈ: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വീഡിയോ വ്യാജമെന്ന്്് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. വീഡിയോ വ്യാജമാണെന്നും വീഡിയോ അപ്‌ലോഡ്്് ചെയ്ത ആള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബച്ചന്‍ ട്വിറ്റില്‍ കുറിച്ചു.അതേസമയം ബച്ചനെ അനുകൂലിക്കുന്നതായും വീഡിയോ നിര്‍മാതാവ് മാപ്പ്് പറയണമെന്നും മോഡി ട്വിറ്ററില്‍ പ്രതികരിച്ചു. ജിതേഗ ഭരത് എന്ന യൂട്യൂബ് അക്കാണ്ടില്‍ നിന്നുമാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.