പുതുപ്പാടി പെരുമ്പള്ളിയില്‍ മഞ്ഞപ്പിത്തം പടരുന്നു

Posted on: August 20, 2013 9:29 am | Last updated: August 20, 2013 at 9:29 am
SHARE

താമരശ്ശേരി: പുതുപ്പാടി പെരുമ്പള്ളി പ്രദേശത്തെ അന്‍പതോളം വീടുകളിലായി നൂറിലേറെ പേര്‍ മഞ്ഞപ്പിത്തത്തിന്റെ പിടിയില്‍. ആനപാറപൊയില്‍, എസ്റ്റേറ്റ് പാടി, പേട്ട, അണ്ടിതോട്ടം ഭാഗങ്ങളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം പിടിമറുക്കിയത്. പലരും നാടന്‍ ചികിത്സകളെ ആശ്രയിക്കുന്നതിനാല്‍ രോഗബാധിതരെ കുറിച്ച് ആരോഗ്യ വകുപ്പിനും വ്യക്തതയില്ല.
ഹോട്ടലുകളില്‍ നിന്നും കൂള്‍ബാറുകളില്‍ നിന്നുമുള്ള മലിനജലം ഓവുചാലിലേക്കാണ് ഒഴുക്കുന്നത്. ഇവ ഒഴുകിയെത്തുന്നതാകട്ടെ പരിസരത്തെ തോട്ടിലേക്കും. ഇത് കിണറുകളില്‍ എത്താനുള്ള സാധ്യതയും കൂടുതലാണ്.
ആരോഗ്യ വകുപ്പിന് പരാതി നല്‍കിയെങ്കിലും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.