മംമ്ത വിവാഹ മോചിതയായി

Posted on: August 19, 2013 11:04 pm | Last updated: August 19, 2013 at 11:04 pm
SHARE

കൊച്ചി: ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസിന് വിവാഹമോചനം അനുവദിച്ച് കോടതി ഉത്തരവായി. ഉഭയകക്ഷി സമ്മതപ്രകാരം വിവാഹമോചനം അനുവദിക്കണമെന്ന മംമ്്തയുടെയും ഭര്‍ത്താവ് പ്രജിത്തിന്റെയും ആവശ്യം എറണാകുളം കുടുംബ കോടതി അനുവദിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട സൗഹൃദത്തിനു ശേഷം 2011 ലായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2012 ഡിസംബറിലാണ് വിവാഹമോചിതരാകാന്‍ രണ്ട് പേരും തീരുമാനിച്ചത്. വിവാഹ ശേഷം സിനിമാ രംഗത്തു നിന്ന് വിട്ടുനിന്ന മംമ്ത പിന്നീട് സിനിമയില്‍ തിരിച്ചെത്തി. ബഹ്‌റൈനില്‍ ബിസിനസുകാരനാണ് മംമ്തയുടെ ബാല്യകാല സുഹൃത്ത് കൂടിയായ പ്രജിത്ത്.
വിവാഹമോചനം ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന്് ഇരുവരെയും കൗണ്‍സിലിംഗിന് വിധേയമാക്കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല.
ഒരുമിച്ചുള്ള ജീവിതവുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്ന്് ഇരുവരും അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി കേസ് തീര്‍പ്പാക്കിയത്്.