പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ‘കൊതുക് വളര്‍ത്തല്‍ കേന്ദ്രം’

Posted on: August 19, 2013 12:30 pm | Last updated: August 19, 2013 at 12:30 pm
SHARE

മാവൂര്‍: ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുന്നില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നു. പെരുവയല്‍ ഗ്രാമപഞ്ചായത്തിന്റെ പൂവാട്ട്പറമ്പിലുള്ള കാര്യാലയത്തിന് മുമ്പിലെ ചെളിക്കുളമാണ് ‘കൊതുക് വളര്‍ത്ത ല്‍’ കേന്ദ്രമായി മാറിയത്.
പകര്‍ച്ചപ്പനി പ്രതിരോധത്തെയും കൊതുക് നശീകരണത്തെയും കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും ചേര്‍ന്ന് നടത്തിവരുന്ന ബോധവത്കരണ പരിപാടികള്‍ പൊടിപൊടിക്കുന്നതിനിടയിലാണ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ത്തന്നെ കൊതുകുശല്യം രൂക്ഷമായത്.
കെട്ടിക്കിടക്കുന്ന മലിനജലം ഒഴിവാക്കുവാനോ പ്രതിരോധ നടപടി സ്വീകരിക്കാനോ ആവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here