രൂപ റെക്കോര്‍ഡ് തകര്‍ച്ചയില്‍; ഒരു ഡോളറിന് 62.35 രൂപ

Posted on: August 19, 2013 10:02 am | Last updated: August 19, 2013 at 10:19 am
SHARE

RUPEEമുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമായ 62.35 രൂപയാണ് ഒരു ഡോളറിന് ഇന്നത്തെ വിനിമയ നിരക്ക്. ശനിയാഴ്ച ഉണ്ടായിരുന്ന 62.03 എന്ന നിരക്കില്‍ നിന്നാണ് രൂപ വീണ്ടും കൂപ്പു കുത്തുന്നത്.

സര്‍ക്കാറും റിസര്‍വ് ബാങ്കും സ്വീകരിക്കുന്ന നടപടികലൊന്നും ഏശുന്നില്ല എന്നാണ് ഈ തകര്‍ച്ചകള്‍ കാണിക്കുന്നത്. വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്ന ആശങ്ക നിലനില്‍ക്കുകയാണ്.