ഈജിപ്തില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍; 638 പേര്‍ കൊല്ലെപ്പെട്ടു

Posted on: August 16, 2013 7:32 am | Last updated: August 16, 2013 at 7:32 am
SHARE

egyptകെയ്‌റോ: ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളും സൈന്യവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ തുടരുന്നു.

ഏറ്റുമുട്ടലില്‍ ഇതുവരെ 638 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിലും എത്രയോ കൂടുതലാണ് മരണനിരക്ക് എന്നാണ് കരുതുന്നത്.

മുര്‍സിക്ക് വേണ്ടി പ്രതിഷേധം നടത്തിയവരെ പട്ടാളം ബുധനാഴ്ച ബലപ്രയോഗത്തിലൂടെ നീക്കം ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് സൈന്യവും മുര്‍സി അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടങ്ങിയത്. കിഴക്കന്‍ കെയ്‌റോയിലെ നസര്‍ നഗരത്തിലെ രണ്ടു ക്യാമ്പുകളില്‍ കഴിഞ്ഞ 288 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കും.