Connect with us

Malappuram

തക്കാളിക്ക് വില കുറഞ്ഞു ഉള്ളിക്ക് തീവില

Published

|

Last Updated

തിരൂരങ്ങാടി: തക്കാളിക്ക് വിലകുറഞ്ഞപ്പോള്‍ ഉള്ളിക്ക് തീവില. പച്ചക്കറി വിപണിയില്‍ എല്ലാ സാധനങ്ങള്‍ക്കും മാസങ്ങളായി താങ്ങാനാകാത്ത വിധത്തില്‍ വില വര്‍ധിച്ചിരിക്കുകയാണ്. തക്കാളിക്ക് 45 രൂപയും 50 രൂപയും വരെ വിലയുണ്ടായിരുന്ന സമയത്ത് വലിയഉള്ളിക്ക് 18 രൂപയും 20 രൂപയുമായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ തക്കാളിക്ക് കിലോക്ക് 10 രൂപയായിട്ട് കുറഞ്ഞിട്ട് അതേസമയം വലിയഉള്ളിക്ക് കിലോക്ക് 60 രൂപയും 70 രൂപയും വരേയായി എത്തിയിട്ടുണ്ട്. തക്കാളിയപ്പോലെത്തന്നെ ഉള്ളിയും ഒഴിച്ച് കൂടാന്‍ പറ്റാത്തതായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം സാധരണക്കാരെ കഷ്ടപ്പാടിലാക്കിയിരിക്കുകയാണ്.

പൂനെയില്‍ വലിയഉള്ളി കൃഷി കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമാണ് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ കച്ചവടക്കാര്‍ കൃതിമവിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും ആരോപണം ഉണ്ട്. പച്ചക്കറി വിപണിയിലെ മറ്റുസാധനങ്ങള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
പച്ചമുളകിന് കിലോക്ക് 100 രൂപയും പയറിന് 55-60 രൂപയും വെണ്ടക്ക് 35-55 രൂപയും വരേയാണ് വില. ഇത് വരേയുംകാര്യമായി വിലവര്‍ധിക്കാതിരുന കാബേജിനും വിലകൂടിയിട്ടുണ്ട്. 15ഉം 20ഉം രൂപയുണ്ടായിരുന്ന സ്ഥാനത്ത് കാബേജിന് ഇപ്പോള്‍ 35രൂപയും അതിന് മുകളിലുമെത്തിയിട്ടുണ്ട്. ഓണം അടുത്തതോടെ പച്ചക്കറിക്ക് ഇനിയും വിലവര്‍ധിക്കുമെന്നാണ് സൂചന.