നാട്ടില്‍ പോകാന്‍ കഴിയാതെ മനമുരുകി നെല്‍സണ്‍

Posted on: August 12, 2013 9:20 pm | Last updated: August 12, 2013 at 10:24 pm
SHARE

അബുദാബി: ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നാട്ടില്‍ പോകാന്‍ കഴിയാതെ മലയാളി കനിവ് തേടുന്നു. 2007 ജൂണി ല്‍ അബുദാബി ആര്‍മെണ്ട് ഫോഴ്‌സ് ഓഫീസെഴ്‌സ് ക്ലബ്ബില്‍ ജോലിക്ക് എത്തിയ കോട്ടയം സ്വ ദേശി നെല്‍സ ണ്‍ ഇതിനോടകം അഞ്ചു തവണ നാട്ടില്‍ പോയിട്ടുണ്ട്. കഴിഞ്ഞ തവണ നാട്ടില്‍ പോകാനായി അബുദാബി എയര്‍പോര്‍ട്ടില്‍ എത്തിയതോടെയാണ് കഷ്ട്ടകാലത്തിനു തുടക്കമാകുന്നത്.
നെല്‍സന്റെ അതെ പേരില്‍ വ്യജ പാസ്‌പോര്‍ട്ട് ഉള്ളതാണ് പ്രശ്‌നങ്ങ്ള്‍ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. യു എ ഇയിലെ എല്ലാ എമിഗ്രേഷനുകളിലും ഇദ്ദേഹം കയറി ഇറങ്ങി. അബുദാബിയില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ക്ക് മുന്നിലും ഈ വിഷയം എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
നെല്‍സന്റെ അമ്മ ഇപ്പോള്‍ നാട്ടില്‍ അസുഖം ബാധിച്ചു അവശനിലയിലാണ്. പാസ്‌പോര്‍ട്ടിന്റ നിയമക്കുരുക്ക് ഒഴിവാക്കി നാട്ടില്‍ പോകാന്‍ കനിവ് കാത്ത് കഴിയുകയാണ് ഈ മലയാളി.