സെക്രട്ടറിയേറ്റിന്റെ സുരക്ഷാചുമതല സി ആര്‍ പി എഫിനെ ഏല്‍പിച്ചിട്ടില്ലെന്ന് ഡി ജി പി

Posted on: August 11, 2013 11:19 am | Last updated: August 11, 2013 at 11:19 am
SHARE

dgpതിരുവനന്തപുരം: സെക്രട്ടറിയേറ്റിന്റെ സുരക്ഷാചുമതല സി ആര്‍ പി എഫിനെ ഏല്‍പ്പിച്ചിട്ടില്ലെന്ന് ഡി ജി പി കെ എസ് ബാലസുബ്രമണ്യന്‍. അതിഥികളെ താമസിപ്പിക്കരുതെന്ന് കാണിച്ച് വീടുകളില്‍ നോട്ടീസ് നല്‍കിയിട്ടില്ല. പൊതു കക്കൂസുകള്‍ പൂട്ടണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഡി ജി പി അറിയിച്ചു. ഇതെല്ലാം സമരാനുകൂലികള്‍ പടച്ചുവിടുന്ന തെറ്റിദ്ധാരണകളാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരോധ സമരം നേരിടാന്‍ വന്‍ സന്നാഹങ്ങളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്. അതിന്റെ ഭാഗമായി ഹോട്ടലുകള്‍ അടപ്പിക്കുവാനും വീടുകളില്‍ അതിഥികളെ താമസിപ്പിക്കാതിരിക്കാനും പൊലീസ് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍.