ബാഗ്ദാദില്‍ കാര്‍ ബോംബ് സ്‌ഫോടന പരമ്പര; 63 പേര്‍ കൊല്ലപ്പെട്ടു

Posted on: August 11, 2013 8:17 am | Last updated: August 11, 2013 at 9:05 am

car bombബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 63 പേര്‍ മരിച്ചു. 250 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. പത്തിലധികം കാര്‍ബോംബ് സ്‌ഫോടനങ്ങളാണുണ്ടായത്. ഷാബ്, കാഡിമിയ, സാഡിയ, ന്യൂ ബാഗ്ദാദ്, സഫ്രാനിയ, തുസ് ഖുര്‍മാതു, നസ്രിയ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.

പ്രധാനമായും തിരക്കേറിയ ചന്തകള്‍ , റസ്‌റ്റോറന്റുകള്‍ , കഫേകള്‍ എന്നിവിടങ്ങളിലാണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത്. റംസാന്‍ പ്രമാണിച്ച് ഇവിടങ്ങളില്‍ വലിയ ജനത്തിരക്കായിരുന്നു.

മരണസംഖ്യ ഉയരാന്‍ സാധ്യത. ജൂലായ് മുതല്‍ ഇതുവരെയുണ്ടായ നിരവധി സ്‌ഫോടനങ്ങളില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്. 2,300ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നത് ജൂലായിലും ആഗസ്തിലുമാണ്.