Connect with us

Malappuram

മഴക്കാല രോഗങ്ങള്‍ക്കെതിരെ 'ഉണര്‍ത്തുപാട്ടു'മായി വിദ്യാര്‍ഥികള്‍

Published

|

Last Updated

കോട്ടക്കല്‍: മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവത്കരണവുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. എടരിക്കോട് പി കെ എം എം സ്‌കൂളിലെ സയന്‍സ് ക്ലബ്ബിന് കീഴിലാണ് 20മിനിറ്റ് നീണ്ടു നില്‍കുന്ന “ഉണര്‍ത്തു പാട്ടെ”ന്ന തെരുവ് നാടകം. സ്‌കൂള്‍ പരിസരത്തെ നിരവധി സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തിയ നാടകം ഇന്ന് കോട്ടക്കലിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ചാക്യാര്‍, ഈഡിസ് ഈജിസ്പ്തി കൊതുക്, ഈച്ച തുടങ്ങിയ കഥാ പാത്രങ്ങള്‍ക്ക് സ്‌കൂളിലെ അക്ഷയ്, ശശീന്ദ്രന്‍, ഉമ്മര്‍ മുഖ്താര്‍, അര്‍ജുന്‍ സജി എന്നിവരാണ് വേഷമിടുന്നത്. അധ്യാപകനായ ഇസ്ഹാഖ് അറക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ച തെരുവു നാടകത്തിന് സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ നദീര്‍ ഒഴൂര്‍, കെ പി നാസര്‍, ബഷീര്‍ കാലോടി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. ബോധ വത്കരണ ജാഥയുടെ ഫഌക് ഓണ്‍ മാനേജന്‍ ബഷീര്‍ പൂഴിക്കല്‍ നിര്‍വഹിച്ചു.

 

Latest