ആയുര്‍വേദ ആശുപത്രിയില്‍ ഔഷധക്കഞ്ഞി വിതരണം 12 മുതല്‍

Posted on: August 6, 2013 1:01 am | Last updated: August 6, 2013 at 1:01 am
SHARE

കണ്ണൂര്‍: കര്‍ക്കിടകത്തിന്റെ പ്രാധാന്യം അറിയിക്കുന്നതിന്റെ ഭാഗമായി ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്ക് ഈമാസം 12 മുതല്‍ 14 വരെ ഔഷധകഞ്ഞി വിതരണം നടത്തും. പരിപാടികളുടെ ഉദ്ഘാടനം 12 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള നിര്‍വ്വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ. ശോഭനാ ദേവി അദ്ധധ്യക്ഷത വഹിക്കും. കര്‍ക്കടകത്തിന്റെ പ്രാധാന്യം ആയുര്‍വേദത്തിലൂടെ (രോഗ പ്രതിരോധം) എന്ന വിഷയത്തില്‍ പഞ്ചകര്‍മ്മ സ്‌പെഷ്യലിസ്റ്റ് ഡോ. കെ സി പ്രവീണ്‍ കുമാര്‍ ക്ലാസെടുക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here