പാക്കിസ്ഥാനില്‍ യൂട്യൂബ് നിരോധം തുടരും

Posted on: August 3, 2013 7:59 am | Last updated: August 3, 2013 at 7:59 am

youtubeഇസ്‌ലാമാബാദ്: യു ട്യൂബ് നിരോധം തുടരുമെന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ദൈവനിന്ദ പരത്തുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ഉതകുന്ന സ്ഥിരം സംവിധാനം വരുന്നതു വരെ ഈ നില തുടരുമെന്നാണ് കോടതിയെ അറിയിച്ചത്. ഒരു വര്‍ഷമായി നിലനില്‍ക്കുന്ന നിരോധം സംബന്ധിച്ച് പെഷാവര്‍ കോടതിയില്‍ ഹരജി കേള്‍ക്കുന്നതിനിടെയാണ് പാക്കിസ്ഥാന്‍ വിവര സാങ്കേതിക മന്ത്രി സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 2012 സെപ്തംബറില്‍ ഇന്നസന്‍സ് ഓഫ് മുസ്‌ലിം എന്ന ഇസ്‌ലാം വിരുദ്ധ സിനിമ പ്രചരിക്കുന്നതിനിടെ മുന്‍ പ്രസിഡന്റ് രാജ പര്‍വേസ് അശ്‌റഫാണ് നിരോധം കൊണ്ട് വന്നത്. നിരോധം വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.