Connect with us

Kozhikode

ഒഞ്ചിയത്തെ പോലീസ്, ആര്‍ എം പി അതിക്രമങ്ങള്‍ നേരിടും: സി പി എം

Published

|

Last Updated

വടകര: ഒഞ്ചിയം മേഖലയില്‍ പോലീസും ആര്‍ എം പിയും സംയുക്തമായി സി പി എമ്മിനെതിരെ നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് സി പി എം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പോലീസിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. സി പി എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയായിരുന്ന സി എച്ച് അശോകനെ ഭരണകൂട ഭീകരതക്ക് വിധേയമാക്കി കടുത്ത പീഡനം നടത്തിയതിന്റെ ഫലമായാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടമായത്.
പാര്‍ട്ടി ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ എന്നിവ തകര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ അക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തിട്ടും ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത പോലീസ് ആര്‍ എം പിയെ സംരക്ഷിക്കുകയാണ്. അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ റവന്യൂ അധികാരികളും പോലീസും സര്‍വകക്ഷി സമാധാന സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുമെങ്കിലും സമാധാന തീരുമാനങ്ങള്‍ അട്ടിമറിക്കുന്ന നടപടിയുമായി ആര്‍ എം പി അതിക്രമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ആര്‍ എം പിയെ താലോലിക്കുന്ന മൃദുസമീപനത്തിനെതിരെ റൂറല്‍ എസ് പിക്ക് പരാതി നല്‍കിയിട്ടും മാറ്റമുണ്ടായിട്ടില്ലെന്ന് സി പി എം നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കമ്മിറ്റി അംഗം ആര്‍ ഗോപാലന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറി ഇ എം ദയാനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ സെക്രട്ടറി പി രാജന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest