മഅ്ദിന്‍ റമസാന്‍ മഹാ സംഗമത്തിന് പ്രാര്‍ഥനാ ധന്യമായ തുടക്കം

Posted on: August 2, 2013 12:46 am | Last updated: August 2, 2013 at 12:46 am
SHARE

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിക്കുന്ന പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടു നില്‍ക്കുന്ന 25 വ്യത്യസ്ത പരിപാടികള്‍ക്ക് ആരംഭമായി. എസ് വൈ എസ് സംസ്ഥാന അധ്യക്ഷന്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ വേദികള്‍ സൃഷ്ടികളെ സ്രഷ്ടാവിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ധന്യവേളകളാണെന്ന് അദ്ദേഹം ഉണര്‍ത്തി.
വിശുദ്ധ റമസാനിന്റെ ദിനരാത്രങ്ങളില്‍ മഅ്ദിന്‍ അക്കാദമിക്കു കീഴില്‍ നടക്കുന്ന വിവിധ പരിപാടികള്‍ ആബാലവൃദ്ധം ജനങ്ങള്‍ക്ക് വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന ഇരുപത്തിയേഴാം രാവിലെ മഹാ സംഗമത്തിന് അതുകൊണ്ടു തന്നെ ഏറെ പ്രസക്തിയുണ്ട്.
സമസ്ത ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷതനായിരുന്നു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ആമുഖ ഭാഷണം നടത്തി. സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹിമാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദു ഹാജി വേങ്ങര, അപ്പോളോ ഉമര്‍ മുസ്‌ലിയാര്‍, സത്താര്‍ സഖാഫി കളിയാട്ടുമുക്ക്, ഹുസൈന്‍ നീബാരി സംബന്ധിച്ചു.
തറാവീഹ് നിസ്‌കാര ശേഷം പി.പി.എ തങ്ങള്‍ ആട്ടീരി പ്രഭാഷണം നടത്തി. റമസാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് രാവിലെ 09 മുതല്‍ ഗ്രാന്റ് മസ്ജിദില്‍ ആത്മീയ മജ്‌ലിസ് നടക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും.