പ്രാര്‍ഥനാ സമ്മേളനം: അബ്ദുല്‍ കലാം ഉദ്ഘാടനം ചെയ്യും

Posted on: August 1, 2013 1:15 am | Last updated: August 1, 2013 at 1:15 am

ഒറ്റപ്പാലം: വിശുദ്ധ റമസാനിലെ പവിത്രമായ 25-ം രാവിലെ പുണ്യരാത്രിയില്‍ ഒറ്റപ്പാലം മര്‍കസില്‍ ഒരു പതിറ്റാണ്ട് മുന്‍പ് തുടക്കം കുറിച്ചപ്രാര്‍ഥനാ സമ്മേളനവും പ്രഭാഷണവും നാളെ മര്‍കസ് ക്യാമ്പസില്‍ നടക്കും. ഇഫ്താറോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. രാത്രി പത്തിന്സംസ്ഥാന ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം സമ്മേളനം ഉദ്ഘാടനം ചെയ്യും.പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍, എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, മുഹമ്മദ് മുസ്‌ലിയാര്‍ അമ്പലപ്പാറഎന്നിവര്‍ പ്രാര്‍ത്ഥനാ സമ്മേളനത്തിന് നേതൃത്വം നല്‍കും.
പ്രമുഖ പണ്ഡിതരുടെയും, സയ്യിദന്‍ മാരുടെയും, മുതഅല്ലിമുകളുടെയും മറ്റ് അനേകം വിശ്വാസികളുടെയും നിറ സാന്നിദ്യത്തില്‍ മര്‍കസിലെ വിദ്യാര്‍ത്ഥികള്‍ ഓതിയ ആയിരം ഖത്തുമുകളുടെ സമാപനമായുള്ള പ്രാര്‍ത്ഥന ഈ വര്‍ഷത്തെ മര്‍കസ് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.
പ്രാര്‍ത്ഥനാസമ്മേളനത്തില്‍എസ വൈ എസ് ഒറ്റപ്പാലം സോണ്‍ സെക്രട്ടറി അബ്ദുല്‍ റശീദ് അശ് റഫി, എസ് എസ് എഫ് ഡിവിഷന്‍ സെക്രട്ടറി നൗഫല്‍ പാവുക്കോണം, റെയിഞ്ച് ജാം ഇയ്യത്തുല്‍ മുല്ലിമീന്‍ സെക്രട്ടറി അലി സഖാഫി, എസ് എം എ ഒറ്റപ്പാലം സെക്രട്ടറി നൗഫല്‍ അല്‍ ഹസനി എസ്. വൈ. എസ് ക്ഷേമകാര്യ സെക്രട്ടറി അലിയാര്‍ മാസ്റ്റര്‍ എസ വൈ എസ്. ക്ഷേമകാര്യ സെക്രട്ടറി അലിയാര്‍ മസ്റ്റര്‍ എസ് വൈ എസ് സോണ്‍ ട്രാഷറര്‍ കഞ്ഞുമൊയ്തു പങ്കെടുക്കും.