ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ ‘ആതുര സ്പര്‍ശം’പദ്ധതി അഫ്ഗാനിസ്ഥാനിലും

Posted on: July 31, 2013 8:36 pm | Last updated: July 31, 2013 at 8:36 pm

Azad-Moopenദുബൈ: ഡി എം ഹെല്‍ത്ത് കെയറിന്റെ ലാഭരഹിത-ജീവകാരുണ്യ വിഭാഗമായ ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ അഫ്ഗാനിസ്ഥാനില്‍ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.
‘അതിരുകളില്ലാത്ത ആതുര ശുശ്രൂഷ’ എന്ന പദ്ധതിയുടെ ഭാഗമായുള്ള ‘ആതുര സ്പര്‍ശം’ സൗജന്യ ഹൃദയശസ്ത്രക്രിയയുടെ ഭാഗമായി കുട്ടികളും മുതിര്‍വരുമായ നിര്‍ധനരായ 25 അഫ്ഗാനികള്‍ക്ക് ഒരു വര്‍ഷത്തിനകം സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തും. അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുന്നതിനെ കുറിച്ച് ഡോ. ആസാദ് മൂപ്പന്‍ ദുബൈയില്‍ വിശദീകരിച്ചു.
ഇഫ്താര്‍ സംഗമത്തില്‍, അഫ്ഗാനിസ്ഥാനിലെയും ഇന്ത്യയിലെയും മുതിര്‍ ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യമുണ്ടായിരുന്നു. യു എ ഇയിലെ അഫ്ഗാനിസ്ഥാന്‍ അംബാസിഡര്‍ ഡോ. നജീബുല്ലാ മുജദ്ദിദി, ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സഞ്ജയ് വര്‍മ, ദുബൈ അഫ്ഗാനിസ്ഥാന്‍ കോണ്‍സുല്‍ ജനറല്‍ അതീഖുല്ലാഹ് ആതിഫ് മാല്‍, ദുബൈ ആരോഗ്യ മന്ത്രാലയത്തിലെയും ആരോഗ്യ അതോറിറ്റിയുടെയും മുതിര്‍ ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
ഡോ. മൂപ്പന്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യ സംരംഭങ്ങളെ സഞ്ജയ് വര്‍മ അഭിനന്ദിച്ചു. എല്ലാവിധ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കാവുന്ന വിധമാണ് ‘ആതുരസ്പര്‍ശം’ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതും ഇതിന്റെ ഭാഗമാണ് അഫ്ഗാനിലെ 25 പാവപ്പെച്ച രോഗികള്‍ക്ക് ആദ്യഘട്ടത്തില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ സംഘടിപ്പിക്കുന്നതെന്നും ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.