അബ്ബാസ് സേഠിന്റെ മരണം: കുഞ്ഞാലിക്കുട്ടിക്കും ഇ അഹമ്മദിനും നോട്ടീസ്

Posted on: July 31, 2013 5:06 pm | Last updated: July 31, 2013 at 5:06 pm

abbas settതിരുവനന്തപുരം: വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ പി എ അബ്ബാസ് സേഠിന്റെ മരണവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിനും കോടതി നോട്ടീസയച്ചു. അഭിഭാഷകനായ സ്വലാഹുദ്ദീന്‍ നല്‍കിയ ഹരജിയില്‍ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് നോട്ടീസയച്ചത്. മലപ്പുറം മുന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിനും നോട്ടീസയച്ചിട്ടുണ്ട്.

സ്‌പെതംബര്‍ 4ന് നേരിട്ട് ഹാജരാകുകയോ അല്ലെങ്കില്‍ അഭിഭാഷകര്‍ മുഖേന വിവരം അറിയിക്കുകയോ വേണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.