Connect with us

Kerala

ടൈറ്റാനിയം കേസ്: വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം: ടൈറ്റാനിയം കേസ് വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. മാലിന്യ നിര്‍മ്മാര്‍ജന പദ്ധതി ഉപേക്ഷിച്ചതിന് ഉത്തരവാദി മുന്‍ സര്‍ക്കാറാണെന്നാണ് വിജിലന്‍സിന്റെ നിലപാട്. പദ്ധതി ഉപേക്ഷിച്ചതിലൂടെ ഉണ്ടായ 80 കോടിയുടെ നഷ്ടം ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ വില്‍പ്പനയിലൂടെ നികത്താനാവുമെന്നും വിജിലന്‍സിന്റെ വാദം. നിലവിലെ സാഹചര്യത്തില്‍ കമ്പനികള്‍ക്കുള്ള നഷ്ടത്തിന് ഉദ്ദ്യോഗസ്ഥരയോ ജീവനക്കാരെയോ കുറ്റപ്പെടുത്താനാകില്ലെന്നും പരാതി തള്ളണമെന്നുമാണ് വിജിലന്‍സ് ആവശ്യപ്പെടുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ ടൈറ്റാനിയം മുന്‍ ജീവനക്കാരനായ സെബാസ്റ്റിയന്‍ ജോര്‍ജും ജയനും തടസ്സ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇരുവരുടേയും വാദം ഇന്ന് കോടതി പരിഗണിക്കും.