ലാവ്‌ലിന്‍: പിണറായിയുടെ വിടുതല്‍ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും

Posted on: July 31, 2013 9:54 am | Last updated: July 31, 2013 at 9:55 am

pinarayiതിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ തന്റെ പേര് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സിബിഐ കോടതി ഇന്ന് വാദം കേള്‍ക്കും. പിണറായിയുടെ ആവശ്യപ്രകാരം കുറ്റപത്രം വിഭജിച്ച് വിസ്താരം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതിന് ശേഷം രണ്ടാം തവണയാണ് കോടതി ഈ കേസ് പരിഗണിക്കുന്നത്. ഇന്ന് പിണറായി വിജയന്‍ കോടതിയില്‍ ഹാജറായേക്കും.