Connect with us

National

മഅദനിയുടെ ജാമ്യാപേക്ഷ: തീരുമാനം ഇന്ന്

Published

|

Last Updated

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ആരോപണ വിധേയനായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് സംബന്ധിച്ച് കര്‍ണാടക ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും.
ജാമ്യാപേക്ഷയെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ വ്യാഴാഴ്ച സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതില്‍ മഅദനി സ്ഥിരം കുറ്റവാളിയാണെന്നും വിദേശ തീവ്രവാദ സംഘടകളുമായി ബന്ധമുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ആശുപത്രി അധികൃതര്‍ നല്‍കിയ പരിശോധനാ റിപ്പോര്‍ട്ട ശരിയല്ലെന്നും മഅദനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം മഅദനിയുടെ അഭിഭാഷകന്‍ പ്രോസിക്യൂഷന്‍ നിലപാടിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുംകൂടി കണക്കിലെടുത്താവും കോടതി അന്തിമ തീരുമാനമെടുക്കുക. മതിയായ ചികില്‍സ ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതിനാല്‍ സ്വന്തം നിലക്ക് ചികില്‍സ തേടാന്‍ അനുവദിക്കണമെന്നാണ് മഅദനിയുടെ അപേക്ഷ. ജസ്റ്റിസ് നാഗമോഹന്‍ദാസ് അധ്യക്ഷനായ ബഞ്ചാണ് മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

 

 

Latest