കെ കെ പൂക്കോയ തങ്ങള്‍ അവാര്‍ഡ് കെ പി മുഹമ്മദ് ഹാജിക്ക്

Posted on: July 31, 2013 2:07 am | Last updated: July 31, 2013 at 2:07 am

വേങ്ങര: ജില്ലയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകന് ഊരകം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ മഞ്ചേരി പയ്യനാട് കെ പി മുഹമ്മദ്ഹാജിക്ക് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍, സി പി സൈതലവി തുടങ്ങിയവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
1960ല്‍ ജോലി തേടി ഗൂഡല്ലൂരിലെത്തിയ മുഹമ്മദ്ഹാജി അഗതികളുടെ അനാഥരുടെയും സംരക്ഷണത്തിന് മുന്നിട്ടിറങ്ങി ഗൂഡല്ലൂരില്‍ മുസ്‌ലിംയതീംഖാനയുടെ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. നേരത്തെ തമിഴ്‌നാട് സ്റ്റേറ്റ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഖാഇദെമില്ലത്ത് അവാര്‍ഡും ലഭിച്ചിരുന്നു. 5000 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് മൂന്നിന് ഊരകം എം യു ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി കെ അസ്‌ലു, എന്‍ ഉബൈദ്, കെ കെ അലി അക്ബര്‍ തങ്ങള്‍, നൗഫല്‍ മമ്പീതി പങ്കെടുത്തു.