റമസാനിന്റെ അവസാന ദിനങ്ങള്‍ ആരാധനകളാല്‍ സജീവമാക്കുക: സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി

Posted on: July 31, 2013 1:59 am | Last updated: July 31, 2013 at 1:59 am

വേങ്ങര:വിശുദ്ധ റമസാനിന്റെ അവസാന ദിനരാത്രങ്ങള്‍ ആരാധനാ കര്‍മങ്ങളാല്‍ സജീവമാക്കണമെന്ന് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി പറഞ്ഞു. കുറ്റാളൂര്‍ ബദ്‌റുദ്ദുജാ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ റമസാന്‍ ഇരുപത്തി ഒന്നാം രാവില്‍ നടന്ന ബദ്ര്‍മൗലിദ് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന രാവുകളാണ് വരാനിരിക്കുന്നത്. ചെയ്തുപോയ പാപങ്ങളെ തൊട്ട് ഖേദിച്ച് മടങ്ങിയും ദാനധര്‍മങ്ങള്‍ വര്‍ധിപ്പച്ചും വിശുദ്ധമാസത്തിന്റെ പുണ്യം ഏറ്റുവാങ്ങാനുള്ള ശ്രമങ്ങളാണ് വിശ്വാസിയുടെ ജീവിതത്തിലുണ്ടാവേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ്, അസ്മാഉല്‍ ഹുസ്‌ന, അസ്മാഉല്‍ ബദ്ര്‍, ദിക് ര്‍ ദുആ മജ്‌ലിസ് എന്നിവ നടന്നു. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി ആത്മീയ സദസുകള്‍ക്ക് നേതൃത്വം നല്‍കി. പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്‌ബോധന പ്രസംഗം നടത്തി. സയ്യിദ് സ്വാലിഹ് ബുഖാരി കൊന്നാര, ഒ കെ സ്വലിഹ് ബാഖവി, അസീസ് സഖാഫി എലമ്പ്ര, ടി ടി അഹമ്മദ് കുട്ടി സഖാഫി, അബ്ദുഹാജി വേങ്ങര സംബന്ധിച്ചു.