നരേന്ദ്ര മോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു

Posted on: July 30, 2013 9:01 pm | Last updated: July 30, 2013 at 9:01 pm

smart phoneന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങുന്നു. മോഡിയുടെ ആരാധകരായ ഒരു കൂട്ടം ചെറുപ്പക്കാരാണ് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുന്നത്. സ്മാര്‍ട്ട് നമോ എന്ന പേരില്‍ രണ്ട് സിം കാര്‍ഡ് ഉപയോഗിക്കാവുന്ന സ്മാര്‍ട്ട് ഫോണ്‍ ഉടന്‍ വിപണിയിലെത്തുമെന്നാണ് സൂചന.
ആറ് വര്‍ഷമായി ചൈനയില്‍ സ്മാര്‍ട്ട് ഫോണ്‍ കമ്പനി നടത്തുന്ന അമീത് ദേശായിയാണ് സ്മാര്‍ട്ട് ഫോണ്‍ നാമോയിറക്കാനുള്ള പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അഞ്ച് ഇഞ്ച് വലിപ്പമുള്ള ഫോണില്‍ 13 മെഗാ പിക്‌സല്‍ ക്യാമറ
യും വിവിധ സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. മോഡിയുമായി ബന്ധപ്പെട്ട വീഡിയോകളും, ദൃശ്യങ്ങളും ആപ്ലിക്കേഷനുകളും ഫോണിന്റെ സവിശേഷതയാണ്. പദ്ധതിയുടെ രൂപരേഖ ഗുജറാത്ത സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിച്ചതായി ദേശായി പറഞ്ഞു. 16000 രൂപയാണ് ഫോണിന്റെ വിപണി വില നിശ്ചയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അനുവാദം ലഭിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ സ്മാര്‍ട്ട് ഫോണ്‍ നാമോ വിണിയിലെത്തും.