ഷോപ്പിംഗ് സെന്ററുകളില്‍ പോക്കറ്റടി: വനിതാ സംഘം പിടിയില്‍

Posted on: July 30, 2013 8:28 pm | Last updated: July 30, 2013 at 8:28 pm

pick pocket...അജ്മാന്‍: നഗരത്തിലെ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന മൂന്നംഗ അറബ് വനിതാ സംഘത്തെ കുറ്റാന്വേഷണ വിഭാഗം പിടികൂടി.
ഷോപ്പിംഗ് മാളുകളിലെത്തുന്ന ഉപഭോക്താക്കളില്‍ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കുന്ന സംഘമാണ് പിടിയിലായത്. ഷോപ്പിംഗ് സെന്ററുകളില്‍ പണവും മൊബൈലും നഷ്ടപ്പെട്ടതായി പലരും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തുകയായിരുന്നു.
പ്രതികളുടെ താമസ സ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയില്‍ മോഷ്ടിക്കപ്പെട്ട പണവും വിലപിടിപ്പുള്ള വിവിധ മൊബൈലുകളും കണ്ടെടുത്തു. അബായയും നിഖാബും (മുഖംമൂടി) ധരിച്ചാണ് വനിതാ സംഘം മോഷണം നടത്താനിറങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.