Connect with us

Gulf

'ഐ എന്‍ എല്‍ പിന്നിട്ടത് ആദര്‍ശ രാഷ്ട്രീയത്തിന്റെ ഇരുപത് വര്‍ഷം'

Published

|

Last Updated

ദുബൈ: ഇബ്രാഹിം സുലൈമാന്‍ സേട്ട് രൂപം നല്‍കിയ ഇന്ത്യന്‍ നാഷനല്‍ ലീഗ് ആദര്‍ശ രാഷ്ട്രീയത്തിന്റെ ഇരുപതാം വാര്‍ഷികം കൊണ്ടാടുന്ന വേള, ത്യാഗത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും വിജയമായി കാണുമ്പോള്‍ ഓരോ പ്രവര്‍ത്തകരും സമൂഹത്തോട് കൂടുതല്‍ കടപ്പെട്ടവരായിരിക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന. പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. ദുബൈ ഐ എം സി സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സോളാര്‍ വിഷയത്തില്‍ രാജിവെക്കാതിരിക്കുന്നത് പൊതുജനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണ്. മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടി കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞ കള്ളങ്ങള്‍ ബി ജെ പി പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ്. ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി ഒരു വികലാംഗന് സാമന്യ നീതി പോലും നിഷേധിക്കപ്പെടുന്നതിന്റെ പിന്നില്‍ കോണ്‍ഗ്രസ് ഭയപ്പെടുത്തുന്നത് ഗുജറാത്തിലെ നരേന്ദ്ര മോഡിയോ അതല്ല വോട്ടു ബേങ്കോ എന്നു കോണ്‍ഗ്രസ് മറുപടി പറയണം.
പത്തു കോടി രൂപ ചിലവില്‍ കോഴിക്കോട് സേട്ടിന്റെ പേരില്‍ നിര്‍മിക്കുന്ന സേട്ട് സാഹിബ് പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മാണം ഡിസംബറില്‍ തുടങ്ങും. കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ചു റിലീഫ് പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. താഹിര്‍ കൊമ്മോത്ത് അധ്യക്ഷത വഹിച്ചു. നസീര്‍ പാനൂര്‍, എം എ ലതീഫ്, കെ കെ ഹംസ ഹാജി, അശ്‌റഫ് തച്ചറോത്ത്, മുസ്തു ഏരിയാല്‍, ശംസു കടപ്പുറം, മുസ്തഫ തൈകണ്ടി, റഹ്മത്തുല്ല അത്തോളി, ഖാന്‍ പാറയില്‍, ശമീം ബേക്കല്‍, കമാല്‍ റഫീഖ് സംസാരിച്ചു.

 

Latest